
ചെങ്ങന്നൂർ: എസ്.എൻ.ഡി .പി യോഗം ശാഖ നമ്പർ 97 ചെങ്ങന്നൂർ ടൗൺ കമ്മറ്റിയുടെ പഞ്ചലോഹ പ്രതിഷ്ഠയുടെ മൂന്നാമത്
വാർഷികം വിവിധ പരിപാടികളോടെ ഭക്തി ആദരപൂർവ്വം ആചരിച്ചു.
ശാഖ പ്രസിഡൻ്റ് കെ.ദേവദാസ് പതാക ഉയർത്തിയതോടെ ചടങ്ങുകൾ ആരംഭിച്ചു.
മഹോത്സ പരിപാടികളുടെ ഉത്ഘാടനം യൂണിയൻ അഡ്‌മിനിട്രേറ്റീവ് കമ്മറ്റി അംഗം പി.ഡി. ഷാജി നിർദ്ഹിച്ചു . കെ. ദേവദാസ് അദ്ധ്യക്ഷത വഹിച്ചു. ശാഖ സെക്രട്ടറി സിന്ധു എസ്. മുരളി . പി. ആർ. ഭാസ്കരൻ ഇടനാട്, ലൈല ഗോപകുമാർ, തുളസി ശശിധരൻ, അമ്പിളി മഹേഷ് എന്നിവർ പ്രസംഗിച്ചു .
യൂണിയൻ അഡ്‌മിനിട്രേറ്റർ സുരേഷ് പരമേശ്വരൻ, ബിബിൻ ഷാൻ, ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ രൻജു അനന്ത ഭദ്രത് എന്നിവർ വിവിധ വിക്ഷയങ്ങളിൽ പ്രഭാക്ഷണം നടത്തി.
മൂന്നു ദിവസവും ഗുരുക്ഷേത്രത്തിൽ മഹാഗണപതി ഹോമം, മഹാശാന്തി ഹവനം, മൃത്യജ്ഞ ഹോമം, അഷ്ടദ്രവ്യമഹാഗണപതിഹോമം കലശപൂജ, കലാശിഷേകം, മഹാഗുരു പൂജ, പൂ ചൂടൽ മഹാ അന്നദാനം എന്നിവ നടന്നു
ചെങ്ങന്നൂർ മഹാദേവ ക്ഷേത്ര അങ്കണത്തിൽ നിന്ന് താലപ്പൊലിയോടെ ഗുരുദേവനെ അലങ്കരിച്ച രഥത്തിൽ ചെണ്ടമേളത്തിൻ്റെയും കരകത്തിൻ്റേയും നിരവധി പെൻകുട്ടികൾ പങ്കെടുത്ത കൈകൊട്ടി കളിയുടെയും അകമ്പടിയോടെ ഘോഷയാത്ര ഗുരുമന്ദിരത്തിൽ സമാപിച്ചു.
സമാപന സമ്മേളനം ശാഖ പ്രസിഢണ്ട് കെ. ദേവദാസ് ഉത്ഘാടനം ചെയ്തു .സെക്രട്ടറി സിന്ധു എസ്. മുരളി അദ്ധ്യക്ഷത വഹിച്ചു. പിരളശ്ശേരി ശാഖസെക്രട്ടറി പി.ഡി. ഷാജി, യൂണിയൻ വനിത സംഘം കൺവീനർ പ്രസന്ന കമ്മറ്റി അംഗം സിന്ധു സുരേഷ് എന്നിവർ പ്രസംഗിച്ചു.
സമാപന സമ്മേളനത്തിൽ തന്ത്രി രത്‌ന അവാർഡിന് അർഹനായ ബ്രഹ്മശ്രി രൻജു അനന്ത ഭ്രത്, ചെങ്ങന്നൂർ യൂണിയനിൽ നിന്ന് ആദ്യമായി ആരംഭിച്ച ശിവഗിരി തീർത്ഥാടന പദയാത്രയിൽ ടൗൺ ശാഖയിൽ നിന്ന് പങ്കെടുത്ത ശശിധരൻ, തുളസി ശശിധരൻ ശോഭസലി , സിന്ധു എസ്. മുരളി, ആശഹരി, രാജാമണി രഘു പ്രമീള കുട്ടൻ എന്നിവരെ ആദരിച്ചു.











